Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Of Kuttanad:

Alappuzha

വ​ള്ളം​ക​ളി​യും കു​ട്ട​നാ​ട​ൻ പ​ച്ച​പ്പും: വ​ർ​ണാ​ഭ​മാ​യി കു​രു​ന്നു​ക​ളു​ടെ നി​റ​ച്ചാ​ർ​ത്ത്

ആ​ല​പ്പു​ഴ: മ​ന​സി​ലെ വ​ള്ളം​ക​ളി​യും കു​ട്ട​നാ​ട​ൻ പ​ച്ച​പ്പും കു​രു​ന്നു​ക​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​പ്പോ​ൾ വ​ർ​ണാ​ഭ​മാ​യി നി​റ​ച്ചാ​ർ​ത്ത്. 72-ാമ​ത് നെ​ഹ്‌​റുട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നി​റ​ച്ചാ​ർ​ത്ത് മ​ത്സ​ര​ത്തി​ൽ നി​റ​ങ്ങ​ളു​ടെ ഉ​ത്സ​വം സൃ​ഷ്ടി​ച്ച് കു​ട്ടി​ക​ൾ. ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നി​റ​ച്ചാ​ർ​ത്ത് മ​ത്സ​രം എ​ഡി​എം സി. ​പ്രേം​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും പാ​ര​മ്പ​ര്യ​വും കു​ട്ട​നാ​ടി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ ചി​ത്ര​ങ്ങ​ളാ​യി വി​രി​ഞ്ഞു. എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ൽപി വി​ഭാ​ഗ​ത്തി​ന് ക​ള​റിം​ഗ് മ​ത്സ​ര​വും യു​പി, ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാമ​ത്സ​ര​വു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. നൗ​ഫ​ൽ, ബി​ജി ശ​ങ്ക​ർ, സി. ​പ്ര​ദീ​പ്, ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ, ടി.​ആ​ർ. ആ​സാ​ദ്, കെ. ​നാ​സ​ർ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, ര​മേ​ശ​ൻ ചെ​മ്മാ​പ​റ​മ്പി​ൽ, അ​ബ്ദു​ൾ സ​ലാം ല​ബ്ബ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, സു​ഭാ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up